കേരള മുസ്‌ലിം ജമാഅത്ത് തൃത്താല സോൺ 'സെൻ്റിനറി അസംബ്ലി' സംഘടിപ്പിച്ചു


 നൂറ് പ്രകാശവർഷങ്ങൾ എന്ന ശീർഷകത്തിൽ 2027 ജനുവരി 28 മുതൽ   31 വരെ  മലപ്പുറത്ത് നടത്തപ്പെടുന്ന സമസ്ത സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി  കേരള മുസ്ലിം ജമാഅത്ത് തൃത്താല  സോൺ കമ്മറ്റി  സെൻ്റിനറി അസംബ്ലി തൃത്താലയിൽ നടന്നു.


 ലുസൈൽ ഒരു പാലസിൽ നടന്ന പരിപാടി മുസ്തഫ ദാരിമി വിളയൂർ ഉദ്ഘാടനം ചെയ്തു.

 എം. വി സിദ്ദീഖ് സഖാഫി, അലവി സഖാഫി കൊളത്തൂർ എന്നിവർ വിഷയാവതരണം നടത്തി. അബ്ദുൽ കരീം സഖാഫി അധ്യക്ഷനായിരുന്നു. സുലൈമാൻ ചുണ്ടമ്പറ്റ, ഉമർ ഓങ്ങല്ലൂർ, ശറഫുദ്ദീൻ സഅദി, ഒ മുഹമ്മദ് കോയ ഹാജി എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post