നൃത്തകലയിലൂടെ ശ്രീനാരായണ സന്ദേശം;എന്റെ ഗുരു ക്യാംപ് സംഘടിപ്പിച്ചു


 കൂറ്റനാട് :യുഗപ്രഭാവനായ ശ്രീനാരായണ ഗുരുവിന്റെ കൃതികൾ ഭാരതീയ നാട്യകലകളിലൂടെ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി ദൈവദശകം കൂട്ടായ്മയും തൃത്താല ബ്ലോക്ക് പഞ്ചായത്തും ചേർന്ന് എന്റെ ഗുരു ക്യാംപ് എന്ന പേരിൽ ഏകദിന ക്യാംപ് സംഘടിപ്പിച്ചു.



ദൈവദശകം കൂട്ടായ്മ ചെയർമാൻ ഗിരീഷ് ഉണ്ണിക്കൃഷ്ണൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. 


 ജാതി–മത–വർഗ ചിന്തകൾക്കതീതമായ ഗുരുദേവന്റെ സന്ദേശങ്ങൾ നൃത്തകലകളിലൂടെ പ്രചരിപ്പിക്കുന്നതിലൂടെ ഗുരുവിന്റെ കൃതികളും ആശയങ്ങളും പുതിയ തലമുറയിലേക്ക് എത്തിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.

ദൈവദശകം കൂട്ടായ്മ എന്റെ ഗുരു ചീഫ് കോഡിനേറ്റർ കലാമണ്ഡലം മാധുരി അധ്യക്ഷത വഹിച്ചു. 


ഗുരു രചിച്ച ചിദംബരാഷ്ടകം കൃതി ഭരതനാട്യത്തിൽ നൃത്തസംവിധായകയും ഭരതനാട്യം നർത്തകിയുമായ രമ്യ അനുപ് അവതരിപ്പിച്ച് ഡെമോൺസ്ട്രേഷൻ നൽകി.

പാലക്കാട് ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട നർത്തകരാണ് ക്യാംപിൽ പങ്കെടുത്തത്.


 തൃശൂർ സ്വദേശി സംഗീതസംവിധായകനായ ബിജീഷ് കൃഷ്ണയുടെ സംഗീത സംവിധാനത്തിലാണ് ശ്രീനാരായണ ഗുരുവിന്റെ കൃതികൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

ഗിന്നസ് റെക്കോർഡ് നേടിയ ദൈവദശകം നൃത്താവിഷ്കാരത്തിന് നേതൃത്വം നൽകിയ അധ്യാപകരും പാലക്കാട് ജില്ലയിൽ നിന്നുള്ള നർത്തകരും ക്യാംപിൽ പങ്കാളികളായി.


എന്റെ ഗുരു സംസ്ഥാന കോഡിനേറ്റർമാരായ ജയശ്രീ മോഹൻ, അമ്പിളി മേനോൻ, ദിവ്യ ബിജീഷ്, ആർ.എൽ.വി ശ്രീഷ്ണ മോഹൻ ദാസ്, ഡോ. വി.എ. ശ്രീലക്ഷ്മി എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post