ചാലിശ്ശേരിയിൽ പോഷൻ പഖ്‌വാഡ പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി.


 ചാലിശ്ശേരി: പോഷൻ പഖ്‌വാഡ-2026ന്റെ ഭാഗമായി ഐ.സി.ഡി.എസ് തൃത്താല പദ്ധതിക്കു കീഴിൽ ചാലിശ്ശേരി പഞ്ചായത്ത് തല ഉദ്ഘാടനം കിഴക്കെ പട്ടിശ്ശേരിയിലെ അങ്കണവാടി നമ്പർ 108ൽ സംഘടിപ്പിച്ചു.


പഞ്ചായത്ത് പ്രസിഡന്റ് റംല വീരാൻകുട്ടി ഉദ്ഘാടനം നിർവഹിച്ചു.


 പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ സംവിത അജിയുടെ അധ്യക്ഷയായി



ഐ.സി.ഡി.എസ് സൂപ്പർവൈസർ എസ്. സൗമ്യ പോഷൻ പഖ്‌വാഡയുടെ പ്രാധാന്യവും അനുബന്ധ പ്രവർത്തനങ്ങളും വിശദീകരിച്ചു. “കുട്ടികളിലെ സ്ക്രീൻ ടൈം കുറയ്ക്കുന്നതിൽ രക്ഷിതാക്കളുടെ പങ്ക്” എന്ന വിഷയത്തിൽ കൗൺസിലർ കെ. ശ്രീകല ക്ലാസ് നയിച്ചു.

പ്രീ-സ്കൂൾ കുട്ടികളുടെ രക്ഷിതാക്കൾ, കൗമാരപ്രായക്കാർ, പ്രദേശവാസികൾ, കുടുംബശ്രീ എ.ഡി.എസ് അംഗങ്ങൾ, ആശാ-അങ്കണവാടി പ്രവർത്തകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

അങ്കണവാടി അധ്യാപിക പി. ഉദയകുമാരി സ്വാഗതവും ഐ.സി.ഡി.എസ് ചാലിശ്ശേരി അങ്കണവാടി ലീഡർ വി.ടി. കാർത്യായനി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post