പുറത്തൂരിൽ കളിയാണ് ലഹരി എന്ന സന്ദേശം ഉയർത്തിക്കാട്ടി ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു


 പുറത്തൂരിൽ കളിയാണ് ലഹരി എന്ന സന്ദേശം ഉയർത്തിക്കാട്ടി ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

 യുവജനങ്ങളിൽ കായിക മനോഭാവവും ആരോഗ്യകരമായ ജീവിതശൈലിയും വളർത്തുന്നതിനായി കളിയാണ് ലഹരി എന്ന സന്ദേശം ഉയർത്തിക്കാട്ടിയാണ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചത്.

 പുറത്തൂർ സ്വാമിപ്പടിയിലെ സംസം ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന 17-ാമത് ഫുട്ബോൾ ടൂർണമെൻ്റ് പുറത്തൂർ പഞ്ചായത്ത് സ്റ്റേഡിയത്തിൽ തിരൂർ ജനമൈത്രി പോലീസ് കോ-ഓർഡിനേറ്റർ സബ് ഇൻസ്‌പെക്ടർ നസീർ തിരൂർക്കാട് ഉദ്ഘാടനം ചെയ്തു.

. ചടങ്ങിൽ ഇന്ത്യൻ ബീച്ച് ഫുട്ബോൾ താരം മുക്താർ മുഖ്യാതിഥിയായി 

പുറത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഭാകരൻ, പഞ്ചായത്ത് മെമ്പർ ജ്യോതി ഷറഫുദ്ധീൻ, സംസം ക്ലബ് പ്രസിഡന്റ് സുധീർ, സെക്രട്ടറി രജീഷ്, പോലീസ് ഉദ്യോഗസ്ഥരായ മുജീബ്, സജി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.



 ഒരാഴ്ച നീണ്ടുനിൽക്കുന്ന ടൂർണമെന്റിൽ വിവിധ ടീമുകൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

Post a Comment

Previous Post Next Post