തൃശ്ശൂർ - കുന്നംകുളം റോഡിൽ ബഥിനി സെന്റ് ജോൺസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന് സമീപം സ്കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. ചൊവ്വാഴ്ച്ച 11 മണിയോടെയായിരുന്നു അപകടം നടന്നത്.
അപകടത്തിൽ സാരമായി പരുക്കേറ്റവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരക്കേറിയ തൃശ്ശൂർ-കുന്നംകുളം റോഡിൽ അപകടത്തെത്തുടർന്ന് ഗതാഗത തടസ്സമുണ്ടായി.



