ഇറക്കുമതി തീരുവ 15 ശതമാനമായി വർദ്ധിപ്പിച്ചതിന് പിന്നാലെ സ്വർണവില കുതിച്ചുയർന്നു. ഇന്നലെ 1,12,920 രൂപയായിരുന്ന ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 1,23,120 രൂപയായി. ഒറ്റ ദിവസംകൊണ്ട് പവന് 10200 രൂപയാണ് വർദ്ധിച്ചത്.
ഗ്രാമിന് 1275 രൂപയും കൂടി. സ്വർണത്തിന്റെ ഇറക്കുമതി കുറയ്‌ക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രം ഇറക്കുമതി തീരുവ കൂട്ടിയത്. നേരത്തെ ആറ് ശതമാനമായിരുന്ന തീരുവയിൽ ഒമ്പത് ശതമാനം വർദ്ധനവാണുണ്ടായിരിക്കുന്നത്.



