സംസ്ഥാനത്ത് മദ്യവില കുറച്ചു


 തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യത്തിന് വില കുറച്ചു. ജനകീയ ബ്രാന്‍ഡുകള്‍ക്ക് അടക്കം പത്തുമുതല്‍ 50 രൂപ വരെയാണ് വില കുറച്ചത്. ഓഫീസേഴ്‌സ് ചോയ്‌സ്, ഓള്‍ഡ് മോങ്ക്, ലേമൗണ്ട് ഉള്‍പ്പെടെയുള്ള ബ്രാന്‍ഡുകളുടെ വിലയാണ് കുറച്ചത്. ചൊവ്വാഴ്ച മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും.ബിവറേജ് കോര്‍പ്പറേഷന്റെ നിര്‍ദ്ദേശം ഷോപ്പുകളില്‍ എത്തിയിട്ടുണ്ട്. സോഫ്റ്റ്വെയറില്‍ വിലക്കുറവ് രേഖപ്പെടുത്തി. കമ്പനികളുടെ നിര്‍ദ്ദേശപ്രകാരമാണ് വിലകുറച്ചതെന്നാണ് ബിവറേജ് കോര്‍പ്പറേഷന്റെ പ്രതികരണം.

Post a Comment

Previous Post Next Post