പെങ്ങാമുക്ക് ഹൈസ്കൂളിന് ചരിത്ര നേട്ടം അഭിനന്ദനങ്ങളുമായി പഞ്ചായത്ത് പ്രസിഡന്റ് കെ ജയശങ്കർ


 പെങ്ങാമുക്ക് ഹൈസ്കൂളിന് ചരിത്ര നേട്ടം അഭിനന്ദനങ്ങളുമായി പഞ്ചായത്ത് പ്രസിഡന്റ് കെ ജയശങ്കർ.

തുടർച്ചയായി ഒമ്പതാം വർഷവും എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം നേടിക്കൊണ്ട് പെങ്ങാമുക്ക് ഹൈസ്കൂൾ ചരിത്രം ആവർത്തിച്ചിരിക്കുകയാണ്.റിസൾട്ട് 100% ആയതിന്റെ വിവരം പഞ്ചായത്ത് പ്രസിഡന്റ് കെ ജയശങ്കറിനെ സ്കൂളിന്റെ ഹെഡ്മാസ്റ്റർ സി ജെ ഷനോജ് മാസ്റ്റർ അറിയിച്ചതിന് തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ ജയശങ്കർ,വാർഡ് മെമ്പർ സന്ധ്യ ഷിബുവുമായി ഹൈസ്കൂളിൽ എത്തിച്ചേർന്നു..ഹൈസ്കൂളിന് ചരിത്രപരമായിട്ടുള്ള നേട്ടം കൈവരിക്കുന്നതിന് വേണ്ടി നേതൃത്വ പരമായ പങ്കുവഹിച്ച സ്കൂളിലെ മുഴുവൻ അധ്യാപകർക്കും, മാനേജ്മെന്റിനും പ്രസിഡന്റ്‌ അഭിനന്ദനം അറിയിച്ചു.

Post a Comment

Previous Post Next Post