തൃശൂര്‍ മതിലകം കൂളിമുട്ടത്ത് വീടിന്റെ അടുക്കളയില്‍ നിന്ന് പുല്ലാനി മൂര്‍ഖനെ പിടികൂടി. കൂളിമുട്ടം എമ്മാട് കാട്ടുപറമ്പില്‍ സിദ്ധിഖിന്റെ വീടിനകത്ത് നിന്നാണ് അഞ്ചടിയോളം നീളമുള്ള മൂര്‍ഖന്‍ പാമ്പിനെ പിടിച്ചത്. ഇന്നലെ രാത്രിയിലാണ് മൂര്‍ഖന്‍ പാമ്പ് വീടിനുള്ളില്‍ കയറി കൂടിയത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് ചാലക്കുടി ഫോറസ്റ്റിന് കീഴിലുള്ള ആര്‍ആര്‍ടി അംഗം അന്‍സാരി കൂളിമുട്ടം എത്തിയാണ് പാമ്പിനെ പിടികൂടിയത്.



