കൊൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് കനത്ത പരാജയം ഏറ്റു വാങ്ങിയതിന് പിന്നാലെ നാടകീയ രംഗങ്ങളാണ് ബംഗാളിൽ അരങ്ങേറുന്നത്. തോൽവി സമ്മതിക്കില്ലെന്നും രാജിവെക്കില്ലെന്നും മുഖ്യമന്ത്രി മമത ബാർജി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. വാർത്താ സമ്മേളനം വിളിച്ചാണ് മമത വിചിത്രമായ നിലപാട് പ്രഖ്യാപിച്ചത്. രാജിയില്ലെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് മമത ബാനർജി. ഇതോടെ മമതയെ പുറത്താക്കാനുള്ള നിയമവഴികൾ പരിശോധിക്കുകയാണ് കേന്ദ്രസർക്കാർ. രാജി നൽകിയില്ലെങ്കിൽ മമതയെ ഗവർണർ പുറത്താക്കിയേക്കും. അതിന് മുമ്പ് മമതയോട് ഗവർണർ ആർ.എൻ. രവി സംസാരിക്കാനും സാധ്യതയുണ്ട്.
ബിജെപി സർക്കാരിന്‍റെ സത്യപ്രതിജ്ഞയ്ക്ക് മുൻപ് സംസ്ഥാനത്ത കനത്ത സുരക്ഷയൊരുക്കാൻ കേന്ദ്ര സേനയ്ക്ക് അതീവ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.



