അതിരപ്പിള്ളി - മലക്കപ്പാറ അന്തര്‍സംസ്ഥാന പാതയില്‍ ഗതാഗത നിയന്ത്രണം


 അതിരപ്പിള്ളി - മലക്കപ്പാറ അന്തര്‍സംസ്ഥാന പാതയില്‍ ഗതാഗത നിയന്ത്രണം


തൃശൂർ: അതിരപ്പിള്ളി - മലക്കപ്പാറ അന്തർസംസ്ഥാന പാതയില്‍ അടിയന്തര റോഡ് നിർമാണ/നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഈ റൂട്ടിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി.


റോഡ് പണി നടക്കുന്നതിനാല്‍ ഈ റൂട്ടില്‍ താത്കാലികമായി പൂർണ ഗതാഗത നിരോധനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.


പൊള്ളാച്ചി, വാല്‍പ്പാറ ഭാഗത്തുനിന്ന് അതിരപ്പിള്ളി, ചാലക്കുടി ഭാഗങ്ങളിലേക്ക് പോകുന്നതിനായി മലക്കപ്പാറ വഴി വരുന്ന എല്ലാത്തരം വാഹനങ്ങളും മലക്കപ്പാറ ചെക്ക്പോസ്റ്റില്‍ തടയും. ഈ വാഹനങ്ങള്‍ക്ക് വനമേഖലയിലേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.


ചാലക്കുടി, അതിരപ്പിള്ളി ഭാഗത്തുനിന്ന് മലക്കപ്പാറ, വാല്‍പ്പാറ ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങള്‍ വാഴച്ചാല്‍ ചെക്ക്പോസ്റ്റില്‍ തടയും. ഈ ഭാഗത്തുനിന്നുള്ള സഞ്ചാരികള്‍ക്കും മറ്റ് വാഹനങ്ങള്‍ക്കും വാഴച്ചാലിനപ്പുറത്തേക്ക് പ്രവേശനമില്ല.


തമിഴ്നാട്ടില്‍നിന്ന് തൃശൂർ, എറണാകുളം ഭാഗങ്ങളിലേക്ക് പോകേണ്ട യാത്രക്കാരും തിരികെ യാത്ര ചെയ്യുന്നവരും ഈ വനപാത ഒഴിവാക്കി പാലക്കാട് - മണ്ണുത്തി ദേശീയപാത വഴിയുള്ള ബദല്‍ റൂട്ടുകള്‍ ഉപയോഗിക്കണം. റോഡ് നിർമാണം പൂർത്തിയാകുന്നത് വരെ പൊതുജനങ്ങളും വിനോദ സഞ്ചാരികളും നിയന്ത്രണങ്ങളോട് പൂർണമായി സഹകരിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.

Post a Comment

Previous Post Next Post