സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. ഇന്ന് ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇടിഞ്ഞിരിക്കുന്നത്. ഇതോടെ, ഒരു പവന്‍ സ്വര്‍ണത്തിന് 1,14,400 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 14,300 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
ഇന്ത്യയില്‍ സ്വര്‍ണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മെയ് 13 ന് ഒറ്റയടിക്ക് സ്വര്‍ണ വില 10,200 രൂപയോളം വിലവര്‍ധിച്ചിരുന്നു. ഈ മാസത്തിലെ ഏറ്റവും കൂടിയ സ്വര്‍ണ വില 1,23,120 ആയി രേഖപ്പെടുത്തി. പിന്നീട് ഇന്നലെയും ഇന്നുമെല്ലാം സ്വര്‍ണ വിലയിങ്ങനെ ചാഞ്ചാടിക്കൊണ്ടിരിക്കുകയാണ്.



