കൂറ്റനാട് പ്രസ് ക്ലബ്ബിൽ മാധ്യമ സെമിനാറും പഠന ക്ലാസും ഞായറാഴ്ച


 കൂറ്റനാട് : മെയ് 3 ലോക പത്രസ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കേരള മീഡിയ പേഴ്സൺസ് യൂണിയൻ (കെ.എം.പി.യു) പാലക്കാട് ജില്ലാ കമ്മിറ്റിയും കൂറ്റനാട് പ്രസ് ക്ലബ്ബും സംയുക്തമായി മാധ്യമ സെമിനാറും പഠന ക്ലാസും സംഘടിപ്പിക്കുന്നു.



ഞായറാഴ്ച രാവിലെ 10.30ന് പ്രസ് ക്ലബ് ഹാളിൽ നടക്കുന്ന സെമിനാർ തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.ആർ കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്യും. കെ.എം.പി.യു സംസ്ഥാന ജനറൽ സെക്രട്ടറി വി. സെയ്ദ് മുഖ്യാതിഥിയായിരിക്കും.


മുതിർന്ന മാധ്യമ പ്രവർത്തകർ, സംഘടന സംസ്ഥാന - ജില്ലാ - മേഖല ' ഭാരവാഹികൾ, പ്രസ് ക്ലബ് അംഗങ്ങൾ എന്നിവർ സെമിനാറിൽ പങ്കെടുക്കും.

Post a Comment

Previous Post Next Post