വോട്ടെണ്ണലിന്റെ തുടക്കം മു
തൽ വി.ടി. ബൽറാമിൻ്റെ മുന്നേറ്റം പ്രകടമായിരുന്നു. ഒരുഘട്ടത്തിൽപ്പോലും രാജേഷിന് മുന്നിലെത്താനായില്ല. സി.പി.എ മ്മിന്റെ ശക്തികേന്ദ്രങ്ങളായ നാഗലശേരി, തിരുമിറ്റക്കോട് പഞ്ചായത്തുകളിൽ നിന്ന് പോലും അദ്ദേഹത്തിന് പ്രതീക്ഷിച്ച മുന്നേറ്റം ലഭിച്ചില്ല. പാർട്ടി വോട്ടുകളുടെ വ്യാപകമായ ചോർച്ച യും ഇടതുമുന്നണി സ്‌ഥാനാർഥിയുടെ പരാജയത്തിന് ആക്കം കൂട്ടി
പത്തു വർഷം തൃത്താല എം.എൽ.എ ആയിരുന്ന വി.ടി. ബൽറാമിനെ മൂവായിരത്തിലധികം വോട്ടിന് പരാജയപ്പെടുത്തി
യാണ് 2021-ൽ എം.ബി. രാജേഷ് വിജയിച്ചത്. വികസന പ്രവർത്തനങ്ങൾ ഉയർത്തിപ്പിടിച്ചാണ് ഇത്തവണ അദ്ദേഹം പ്രധാനമായും വോട്ട് തേടിയത്. കഴിഞ്ഞ തവണത്തെ തോൽവിക്കു ശേഷവും മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയായിരുന്നു വി. ടി. ബൽറാം.
വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് മണ്ഡലത്തിൽ ബൽറാമിൻ്റെ റോഡ് ഷോ നടന്നു. വാഹ നറാലി നടത്തിയും പടക്കം പൊട്ടിച്ചുമാണ് യു.ഡി.എഫ് പ്രവർത്തകർ വിജയം ആഘോഷിച്ചത്.



