അസ്സബാഹ് സൊസൈറ്റി ഫോർ ദ ബ്ലൈൻഡ് തൃശൂർ ജില്ലാ ചെയർമാനായി ഫസലുദ്ദീൻ കമറുദ്ദീനെ തിരഞ്ഞെടുത്തു


 കുന്നംകുളം:കാഴ്ചപരിമിതിയുള്ളവർക്ക് വിശുദ്ധ ഖുർആൻ പഠിപ്പിക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെ കേരളത്തിലുടനീളം കാരുണ്യപ്രവർത്തനങ്ങൾ നടത്തുന്ന അസ്സബാഹ് സൊസൈറ്റി ഫോർ ദ ബ്ലൈൻഡിന്റെ തൃശൂർ ജില്ലാ അഡ്വൈസറി ബോർഡ് പുതിയ ചെയർമാനായി ഫസലുദ്ദീൻ കമറുദ്ദീനെ തിരഞ്ഞെടുത്തു. സാമൂഹ്യസേവന രംഗത്ത് സജീവമായി പ്രവർത്തിച്ചിരുന്ന മുൻ ചെയർമാൻ ഇ.പി. കമറുദ്ദീൻ സാഹിബിന്റെ വിയോഗത്തെ തുടർന്നാണ് അദ്ദേഹത്തിന്റെ മകനായ ഫസലുദ്ദീൻ ഈ പദവിയിലേക്ക് നിയമിതനാകുന്നത്.

കഴിഞ്ഞദിവസം ചേർന്ന അസ്സബാഹ് സൊസൈറ്റി സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ഈ നാമനിർദ്ദേശം സംബന്ധിച്ച തീരുമാനമുണ്ടായതെന്ന് സംസ്ഥാന പ്രസിഡന്റ് പി.എ. കരീം മാഷ് അറിയിച്ചു. പിതാവിന്റെ സേവനപാരമ്പര്യം കാത്തുസൂക്ഷിച്ചുകൊണ്ട്, കാഴ്ച വെല്ലുവിളികൾ നേരിടുന്ന സമൂഹത്തിലെ സഹോദരങ്ങളുടെ ഉന്നമനത്തിനായുള്ള സംഘടനയുടെ തൃശൂർ ജില്ലയിലെ പ്രവർത്തനങ്ങൾക്ക് ഫസലുദ്ദീൻ കമറുദ്ദീൻ ഇനിമുതൽ നേതൃത്വം നൽകും.

Post a Comment

Previous Post Next Post