എടപ്പാൾ :എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ സി.ബി.എസ്.സി ഉൾപ്പെടെ ഉന്നത വിജയം നേടിയ തവനൂർ നിയോജകമണ്ഡലത്തിലെ എല്ലാ വിദ്യാർത്ഥികളെയും എം.എൽ.എ എക്സലൻസ് അവാർഡ് എന്ന പേരിൽ ആദരിക്കുമെന്ന് അഡ്വ വി.എസ് ജോയ് എം.എൽ.എ പറഞ്ഞു.
അടുത്ത മാസം ജൂൺ ആദ്യ വാരത്തിൽ സംഘടിപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്നും അദ്ദേഹം അറിയിച്ചു.
രജിസ്ട്രേഷനുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കും മറ്റും :9539256000,6238475296 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.



