കുന്നംകുളം - അഞ്ഞൂർ റോഡിൽ ഗേൾസ് സ്കൂളിന് സമീപം കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്കൂകൂട്ടർ യാത്രികന് പരിക്കേറ്റു.


 കുന്നംകുളം - അഞ്ഞൂർ റോഡിൽ ഗേൾസ് സ്കൂളിന് സമീപം കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്കൂകൂട്ടർ യാത്രികന് പരിക്കേറ്റു. ബുധനാഴ്ച്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. വടക്കേക്കാട് ഭാഗത്തുനിന്നും കുന്നംകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കാറിൻ്റെ ഇടതുവശം ഇതേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന സ്‌കൂട്ടറിൽ തട്ടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടർ യാത്രികൻ റോഡിലേക്ക് മറിഞ്ഞുവീഴുകയും കൈക്ക് പരിക്കേൽക്കുകയും ചെയ്‌തു. അപകടത്തിൽ സ്‌കൂട്ടറിനും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. റോഡിൽ വീണു പരിക്കേറ്റ യാത്രികനെ കുന്നംകുളം 'വി

ഹെൽപ്പ്' ആംബുലൻസ് പ്രവർത്തകർ ഉടൻ

തന്നെ കുന്നംകുളം മലങ്കര ആശുപത്രിയിൽ

പ്രവേശിപ്പിച്ചു

Post a Comment

Previous Post Next Post