കുന്നംകുളം ഫിഷ് മാർക്കറ്റ് ഐ.എൻ.ടി.യു.സി യൂണിയന്റെ നേതൃത്വത്തിൽ, അന്തരിച്ച യൂണിയൻ നേതാവ് സി.വി. ജാക്സന്റെ രണ്ടാം അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. കുന്നംകുളം മുനിസിപ്പൽ ലൈബ്രറി ഹാളിൽ നടന്ന ചടങ്ങ് കെ.പി.സി.സി ജനറൽ സെക്രട്ടറി പി.റ്റി. അജയ് മോഹൻ ഉദ്ഘാടനം ചെയ്തു.
യൂണിയൻ പ്രസിഡന്റ് കെ. ജയശങ്കർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സി.വി. ജാക്സന്റെ സ്മരണകൾ നേതാക്കൾ പങ്കുവെച്ചു. കെ.പി.സി.സി മെമ്പർ ജോസഫ് ചാലിശ്ശേരി, ഡി.സി.സി സെക്രട്ടറിമാരായ കെ.സി. ബാബു, സി.ഐ. ഇട്ടിമാത്തു, ബിജോയ് ബാബു, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.ബി. രാജീവ് എന്നിവർ സംസാരിച്ചു.
ഐ.എൻ.ടി.യു.സി ഭാരവാഹികളായ കെ.വി. ഗീവർ, കെ.എസ്. രാധാകൃഷ്‌ണൻ, ഷിജി ജാക്സൺ, മഹേഷ് തിപ്പിലശേരി, കെ.കെ. സുലൈമാൻ തുടങ്ങിയവരും അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്തു.



