ചളിക്കുളമായി കുന്നംകുളം ടൗൺഹാൾ റോഡ്


 ചളിക്കുളമായി കുന്നംകുളം ടൗൺഹാൾ റോഡ്.കാൽനടയാത്രക്കാരും ഇരുചക്രവാഹനങ്ങളും ദുരിതത്തിൽ.നഗരസഭ ടൗൺ ഹാളിന് മുന്നിലെ ചെറിയ ഇടുങ്ങിയ റോഡ് പൂർണ്ണമായും തകർന്ന് ചളിക്കുളമായി മാറി. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത‌ ശക്തമായ മഴയെ തുടർന്നാണ് റോഡിൽ വലിയ ഗർത്തങ്ങൾ രൂപപ്പെട്ടതും വെള്ളക്കെട്ടുണ്ടായതും. ഇതോടെ ഈ വഴിയിലൂടെയുള്ള യാത്ര അതീവ ദുഷ്കരമായിരിക്കുകയാണ്. പുതിയ ബസ് സ്റ്റാൻഡിലേക്കും നഗരത്തിൻ്റെ മറ്റ് പ്രധാന ഭാഗങ്ങളിലേക്കും ഇരുചക്രവാഹനങ്ങൾക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ സാധിക്കുന്ന ഒരു പ്രധാന ലിങ്ക് റോഡാണിത്. വലിയ വാഹനങ്ങളുടെ തിരക്കില്ലാതെ യാത്ര ചെയ്യാമെന്നതിനാൽ ഒട്ടനവധി


ഇരുചക്രവാഹന യാത്രക്കാരാണ് പ്രതിദിനം ഈ റോഡിനെ ആശ്രയിക്കുന്നത്. കൂടാതെ, ടൗൺ ഹാൾ പരിസരത്ത് സജീവമായ ഓട്ടോറിക്ഷ പാർക്കിംഗും ഈ ഇടുങ്ങിയ റോഡിലാണ് സ്ഥിതി ചെയ്യുന്നത്.

Post a Comment

Previous Post Next Post