മാധ്യമ പ്രവര്‍ത്തകരുടെ സ്വതന്ത്ര ട്രേഡ് യൂണിയന്‍ സംഘടനയായ കേരള മീഡിയ സണ്‍സ് പേഴ്‌സണ്‍സ് യൂണിയന്‍ മലപ്പുറം ജില്ലയുടെ 2026-27 വര്‍ഷത്തേക്കുള്ള മെമ്പര്‍ ഷിപ്പ് ക്യാമ്പയിന് ചങ്ങരംകുളത്ത് തുടക്കമായി.
മെയ് 30 വരെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ക്യാമ്പയില്‍ നടക്കും. നിലവിലെ അംഗങ്ങള്‍ക്ക് മെമ്പര്‍ഷിപ്പ് പുതുക്കാനുള്ള തിയതി ഈ മാസം 30 വരെയാണ്. പിന്നീട് വരുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതെല്ല. ചങ്ങരംകുളം നടന്ന ചടങ്ങില്‍ കെഎംപിയു മലപ്പുറം ജില്ലാ പ്രസിഡന്റ് ജീന മണികണ്ഠന്‍ പുതുതായി അംഗത്വമെടുത്ത അസ്‌നയുടെ ഫോം ഏറ്റുവാങ്ങി. ജില്ലാ സെക്രട്ടറി പി പി സുനീറ, സംസ്ഥാന നേതാക്കളായ വി സെയ്ത്, ഷാഫി ചങ്ങരംകുളം എന്നിവര്‍ പങ്കെടുത്തു.



