തിരൂരിൽ നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥികൾക്ക് തിരൂർ ജനമൈത്രി പോലീസ് മധുര വിതരണം പരീക്ഷയുടെ പിരിമുറക്കത്തിൽ നിന്നുള്ള മനുഷ്യസ്നേഹത്തിൻ്റെ കൈയ്യൊപ്പായി
തിരൂർ ഏഴൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷയ്ക്കെത്തിയ ജില്ലയ്ക്കകത്തും പുറത്തുമുള്ള വിദ്യാർത്ഥികൾക്കാണ് തിരൂർ പാൻബസാറിലെ ഹോം ഡിസൈൻ സ്ഥാപനവുമായി ചേർന്ന് മധുരം വിതരണം നടത്തിയത്.
ഉച്ചയ്ക്ക് നടന്ന പരീക്ഷയ്ക്കായി വിദ്യാർത്ഥികളും രക്ഷിതാക്കളും നേരത്തേ തന്നെ എത്തി.
സുരക്ഷാ പരിശോധനകൾക്ക് ശേഷം പരീക്ഷ പൂർത്തിയാക്കി പുറത്തുവന്ന വിദ്യാർത്ഥികൾക്കും കൂടെയുണ്ടായിരുന്നവർക്കും മധുരം വിതരണം ചെയ്തു.
തിരൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ നസീർ തിരൂർക്കാട്,
രാജശേഖരൻ, എ.എസ്.ഐ മുഹമ്മദ് ഷംസാദ്, തിരൂർ ഹോം ഡിസൈൻ മാനേജിംഗ് ഡയറക്ടർ ഇലനാട്ടിൽ സലിം, നീറ്റ് പരീക്ഷ ചീഫ് സൂപ്രണ്ട് സുബൈർ എന്നിവർ നേതൃത്വം നൽകി.
പോലീസ് ഉദ്യോഗസ്ഥരായ ഇന്ദ്രജിത്ത്, അനീഷ്, രജ്ഞിത്, ജോബിഷ്, സൗമ്യ എന്നിവരും അധ്യാപകൻ ഷഫീഖും എന്നിവരുംപരിപാടിയിൽ പങ്കെടുത്തു.



