കപ്പൂർ ഗ്രാമപഞ്ചായത്തിന്റെ മഴക്കാല പൂർവ്വ ശുചീകരണ യജ്ഞം കുമരനെല്ലൂർ സെന്ററിൽ വി.ടി ബലറാം എംഎൽ എ ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് പ്രസിഡൻ്റ് നസീമ നാസർ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സക്കീന അക്ബർ, മെഡിക്കൽ ഓഫീസർ ഡോ. അഭിലാഷ്, വൈസ് പ്രസിഡൻ്റ് പി. രാജീവ്, അലി കുമരനെല്ലൂർ, കെ. നൂറുൽഅമീൻ, വി.പി. ഫാതിമ, ഷരീഫ് അന്നിക്കര, ശ്രീജിത്ത്, സി.എം. അലി, പി. മൊയ്തുണ്ണി, കെ.കെ. അബ്ദുൽ കാതർ ഹാജി, കെ. ഷിഹാബ്, ടി. നസീമ, പി.കെ. റഹീന, ഹെൽത്ത് ഇൻസ്പെക്ടർ വി. പ്രശാന്ത്, പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് ഷീജ എന്നിവർ സംസാരിച്ചു.
മഴക്കാലത്ത് പകർച്ചവ്യാധികൾ തടയുന്നതിനും പൊതുശുചിത്വം ഉറപ്പാക്കുന്നതിനുമായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.



