ശക്തമായ ഇടിമിന്നലിൽ ഒരുമനയൂരിൽ റസ്റ്റോറന്റ് കത്തി നശിച്ചു


 ശക്തമായ ഇടിമിന്നലിൽ ഒരുമനയൂരിൽ റസ്റ്റോറന്റ് കത്തി നശിച്ചു.

ഒരുമനയൂർ കഴുത്താക്കലിൽ പ്രവർത്തിച്ചുവന്നിരുന്ന കായലോരം എന്ന റസ്റ്റോറന്റാണ് ഇന്ന് പുലർച്ചെ ഉണ്ടായ ഇടിമിന്നലിൽ കത്തി നശിച്ചത്. പുലർച്ചെ 3.30 ന് ആണ് സംഭവം. സമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ നിന്നും സ്‌പാർക്ക് അടിച്ചതാണ് അപകടത്തിന് കാരണമെന്ന് പറയുന്നു. അപകടത്തിൽ റസ്റ്റോറൻ്റ് പൂർണ്ണമായും കത്തി നശിച്ചു. പൊട്ടിത്തെറിയുടെ വലിയ ശബ്ദം കേട്ട് എത്തിയ നാട്ടുകാരാണ് റസ്റ്റോറന്റ്റ് കത്തുന്നത് കണ്ടത്. റസ്റ്റോറന്റിന്റെ മുകൾ ഭാഗം ഓലകൊണ്ട് മേഞ്ഞതായിരുന്നു. സമീപത്തെ കെട്ടിടത്തിന്റെ ജനൽ ചില്ലകളും തകർന്നിട്ടുണ്ട്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു. വാർഡ് മെമ്പർ നഷറയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.


ഗുരുവായൂരിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സ‌സ് സ്ഥലത്തെത്തിയാണ് തീ അണച്ചത്. ഏകദേശം 25 ലക്ഷം രൂപയോളം നഷ്ടം സംഭവിച്ചതായി റസ്റ്റോറന്റ് നടത്തിപ്പുകാർ പറഞ്ഞു.

Post a Comment

Previous Post Next Post