ശക്തമായ മിന്നലിൽ ചാവക്കാട് മുൻ നഗരസഭാ കൗൺസിലർ അടക്കം മൂന്നു പേർക്ക് പരിക്ക്.വീട്ടുകാർ അത്ഭുതകരമായി
രക്ഷപ്പെട്ടു.ഒരുമനയൂരിൽ ഹോട്ടൽ കത്തി നശിച്ചു. മണത്തല വിശ്വനാഥ ക്ഷേത്രത്തിന് സമീപം ഐനിപ്പുള്ളി വീട്ടിൽ മനോജ് (42), ഭാര്യ പതിനെട്ടാം വാർഡ് മുൻ കൗൺസിലർ സതി (34), മകൾ ധ്വനി (7) എന്നിവർക്കാണ് പരിക്കേറ്റത് ഇന്ന് പുലർച്ചെ 3. 30നാണ് സംഭവം.ഈ സമയം മനോജും കുടുംബവും ഉറങ്ങുകയായിരുന്ന കിടപ്പ് മുറിയിലെ മേൽക്കൂര മിന്നലിൽ പൊട്ടി പിളർന്നു സിമൻ്റ് കഷണങ്ങൾ ഇവരുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു.
തുടർന്ന് ഇവർ പുറത്തേക്ക് ഓടി പരിക്കേറ്റ ഇവരെ അയൽവാസികൾ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മനോജിന്റെ കൈക്ക് ഉൾപ്പെടെ പരിക്കുണ്ട്. മകളുടെ തല പൊട്ടി ദേഹമാസകലം പരിക്കേറ്റു.
സ്മൃതിയുടെ കൈക്കും വയറിനും പരിക്ക് പറ്റി.വൈദ്യുതി മീറ്റർ ബോർഡ് പൊട്ടി തെറിച്ച് വീടിന് മുകളിൽ സ്ഥാപിച്ച വെള്ള ടാങ്കിലേക്ക് പോയിരുന്ന പൈപ്പുകൾ പൊട്ടി തെറിച്ച് വീടിന്റെ മുകളിലെ വാർപ്പ് പൊട്ടി തെറിച്ച് കുഴി രൂപ പെട്ടു. ഇവിടെ ഇരുമ്പ് കോണി ചാരി വച്ചിരുന്ന ഭാഗം പൊട്ടി തെറിച്ച് തൊട്ടടുത്ത വീടിനു കേട്പാട് സംവിച്ചിട്ടുണ്ട്.



