വോട്ടെണ്ണൽ ദിനം: സുരക്ഷയ്ക്കായി പാലക്കാട് ജില്ലാ പോലീസ് സേന സജ്ജം

വോട്ടെണ്ണൽ ദിനത്തിൽ കനത്ത സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 


ജില്ലയിൽ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും പട്രോളിങ്ങിനുമുൾപ്പടെ 2150-ഓളം പൊലീസ് ഉദ്യോഗസ്ഥരെയാണ് നിയമിക്കുന്നത്.


*സുരക്ഷാ ക്രമീകരണങ്ങൾ*

കേന്ദ്ര സേന: സ്‌ട്രോങ്ങ് റൂം സുരക്ഷക്കായി നൂറോളം കേന്ദ്ര സേനാംഗങ്ങളെയും നിയമിച്ചിട്ടുണ്ട്. നിലവിൽ ഇവർ ചുമതല നിർവഹിച്ചു വരുന്നു.


*ഉദ്യോഗസ്ഥരുടെ വിന്യാസം*

13 ഡി.വൈ.എസ്.പിമാർ

60 സി.ഐമാർ

300-ഓളം എസ്.ഐമാർ

1800-ഓളം സി.പി.ഒമാർ


*പ്രധാന കേന്ദ്രങ്ങളിലെ ചുമതല*: ഓരോ വോട്ടെണ്ണൽ കേന്ദ്രത്തിലും ഡി.വൈ.എസ്.പിമാർക്കാണ് സുരക്ഷാ ചുമതല.


*വോട്ടെണ്ണൽ കേന്ദ്രങ്ങൾ*: പാലക്കാട് വിക്ടോറിയ കോളേജ്, അകത്തേത്തറ എൻ.എസ്.എസ് കോളേജ്, പത്തിരിപ്പാല മൗണ്ട് സീന പബ്ലിക് സ്‌കൂൾ എന്നിവിടങ്ങളിൽ 300 വീതം പേരെ നിയോഗിച്ചിട്ടുണ്ട്.


*നിരീക്ഷണ മേഖലകൾ*:

വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ പ്രവേശന കവാടം, പരിസരങ്ങൾ, വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലം, കൗണ്ടിംഗ് ഹാൾ എന്നിവിടങ്ങളിലെല്ലാം പോലീസ് നിരീക്ഷണമുണ്ടാവും. കൂടാതെ, പ്രശ്‌നസാധ്യതയുള്ള പ്രദേശങ്ങളിലും വിവിധ രാഷ്ട്രീയ പാർട്ടി ഓഫീസുകളിലും പോലീസ് നിരീക്ഷണം ഉണ്ടായിരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

 

Post a Comment

Previous Post Next Post