പെങ്ങാമുക്ക് സെന്റ് പീറ്റേഴ്‌സ് & സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിലുള്ള പടിഞ്ഞാറ്റുമുറി സെന്റ് ജോർജ്ജ് കുരിശ് പള്ളി പെരുന്നാൾ ആഘോഷിച്ചു. ഞായറാഴ്‌ച വൈകിട്ട് പള്ളിയിൽ നിന്ന് കരിച്ചാൽ ദേശത്തേക്ക് റാസയും, താൽക്കാലിക കുരിശടിയിൽ ധൂപപ്രാർത്ഥന നടത്തി.
ആർത്താറ്റ് സെൻ്റ് മേരീസ് സിറിയൻ സിംഹാസന പള്ളി വികാരി ഫാദർ ജിബിൻ ചാക്കോ, സഹവികാരി ഫാദർ മനു തങ്കച്ചൻ, ഇടവകാംഗങ്ങളായ ഫാദർ വികാസ് വടക്കൻ, ഫാദർ ജയേഷ് ജേക്കബ് പുലിക്കോട്ടിൽ എന്നിവരുടെ കാർമ്മികത്വത്തിൽ സന്ധ്യാ പ്രാർത്ഥനയും തുടർന്ന് ആശീർവ്വാദവും നടന്നു. തുടർന്ന് നേർച്ച സദ്യ വിതരണവും ഉണ്ടായിരുന്നു. പെരുന്നാൾ ശുശ്രൂഷകൾക്ക് വികാരി ഫാദർ ഡിൽജോ ഏലിയാസ് കൂരൻ, ട്രസ്റ്റി സോജൻ കെ ജെ, സെക്രട്ടറി അരുൺ റ്റി രാജൻ, ജോ. സെക്രട്ടറി ജിജോ ജോർജ്ജ് കെ എന്നിവരടങ്ങിയ മാനേജിംഗ് കമ്മിറ്റി നേതൃത്വം നൽകി.



