വീണ്ടും കാട്ടാന ആക്രമണം; വനവിഭവം ശേഖരിക്കാന്‍ പോയ ആള്‍ കൊല്ലപ്പെട്ടു


 കൊച്ചി: കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കോതമംഗലം പൊങ്ങന്‍ചുവട് ഉന്നതിയിലെ പുഷ്പാകരന്‍ വെള്ളക്കയ്യന്‍ ആണ് മരിച്ചത്. വനവിഭവങ്ങള്‍ ശേഖരിക്കാനായി കാട്ടില്‍ പോയപ്പോഴാണ് ആക്രമണം ഉണ്ടായത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


കൂടെയുണ്ടായിരുന്നവര്‍ ഫോണ്‍ ചെയ്ത് വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ പുഷ്പാകരനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന പൊങ്ങന്‍ചുവട് ഉന്നതിയിലെ മൂപ്പന്‍ ശേഖരന്‍ പറഞ്ഞു.

Post a Comment

Previous Post Next Post