തൃത്താല: കേരള നിയമസഭയിൽ തൃത്താലയുടെ ശക്തമായ സാന്നിധ്യം ശ്രദ്ധേയമാകുന്നു. തൃത്താലയുടെ മണ്ണിൽ നിന്ന് ഉയർന്ന മൂന്നു നേതാക്കളാണ് ഇത്തവണ സഭയിലെത്തുന്നത്. വി.ടി. ബൽറാം, പി. മമ്മിക്കുട്ടി, പി. സുമോദ് എന്നിവർ വിവിധ മണ്ഡലങ്ങളിൽ നിന്ന് വിജയിച്ച് നിയമസഭയിൽ പ്രവേശിക്കുമ്പോൾ, അത് തൃത്താലയ്ക്ക് അഭിമാന നേട്ടമായി മാറുന്നു.
ഒതളൂർ സ്വദേശിയായ വി.ടി. ബൽറാം മൂന്നാം തവണയാണ് നിയമസഭയിലെത്തുന്നത്. പൊതുപ്രവർത്തന രംഗത്തെ സജീവ ഇടപെടലുകൾ വഴി ശ്രദ്ധേയനായ ബൽറാം വീണ്ടും ജനവിശ്വാസം നേടിയിരിക്കുകയാണ്. അതേസമയം, ആനക്കര സ്വദേശിയായ പി. മമ്മിക്കുട്ടിയും പട്ടിത്തറ സ്വദേശിയായ പി. സുമോദും രണ്ടാം തവണയായി നിയമസഭയിൽ എത്തി തങ്ങളുടെ രാഷ്ട്രീയ നിലപാട് ശക്തിപ്പെടുത്തുന്നു.
തൃത്താലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഈ മൂന്ന് പ്രതിനിധികളുടെ ശബ്ദം വികസന പ്രതീക്ഷകൾക്കും ജനക്ഷേമ പ്രവർത്തനങ്ങൾക്കും കൂടുതൽ വേഗത നൽകുമെന്ന പ്രതീക്ഷയാണ് മണ്ഡലത്തിനുള്ളത്



