കുന്നംകുളം കസ്റ്റഡി മർദ്ദനം: മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇടപെട്ടു; ഡിജിപിയോട് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് തേടി

 

കുന്നംകുളത്ത് പോലീസ് കസ്റ്റഡിയിൽ ക്രൂരമർദ്ദനത്തിന് ഇരയായ യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിന്റെ പരാതിയിൽ അടിയന്തര നടപടിക്കൊരുങ്ങി സർക്കാർ. വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഇടപെട്ടു. ഒരാഴ്ചയ്ക്കകം സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന പോലീസ് മേധാവിയോട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദ്ദേശിച്ചു.സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും നേരിൽ കണ്ടാണ് സുജിത്തും കോൺഗ്രസ് നേതാവ് വർഗീസും പരാതി നൽകിയത്. മർദ്ദനത്തിന് ഉത്തരവാദികളായ അഞ്ച് പോലീസ് ഉദ്യോഗസ്ഥരെയും സർവീസിൽ നിന്നും പിരിച്ചുവിടണമെന്നാണ് സുജിത്തിന്റെ പ്രധാന ആവശ്യം. പരാതിയിൽ അടിയന്തരമായി സർക്കാർ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും സുജിത്തിന് ഉറപ്പുനൽകി.2023 ലാണ് സുജിത്ത് കസ്റ്റഡി മർദ്ദനത്തിന് ഇരയായത്.

Post a Comment

Previous Post Next Post