എരുമപ്പെട്ടി തിച്ചൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ചു.


 എരുമപ്പെട്ടി തിച്ചൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ചു.എട്ടാംമാട്ടിൽ മണ്ണൂരിൽ അസീസിന്റെ മകൻ അജ്മൽ (24) ആണ് മരിച്ചത്.വെള്ളിയാഴ്ച വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം.നിർമ്മാണത്തിലുള്ള പുതിയ വീടിന്റെ വയറിംഗ് പ്ലംബിംഗ് പണി നടക്കുന്നുണ്ടായിരുന്നു.ഇവിടെ ഇലക്ട്രിക് ജോലിക്കെത്തിയതായിരുന്നു അജ്‌മൽ.

ജോലിക്കിടയിൽ ഇരുമ്പ് കോണിയിൽ നിന്ന് താഴെ വീഴുകയായിരുന്നു. ഉടൻ തന്നെ എരുമപ്പെട്ടി ആക്‌ട്‌സ് പ്രവർത്തകർ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വയറിംഗിൽ നിന്ന് ഷോക്കേറ്റ് മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. മാതാവ്: ജമീല.

Post a Comment

Previous Post Next Post