സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്


 സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന് 360 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 45 രൂപയും കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന് 14,565 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 1,16,520 രൂപയും നല്‍കേണ്ടി വരും. യുഎസ്-ഇറാന്‍ സംഘര്‍ഷം ഉള്‍പ്പെടെയുള്ള ആഗോള സാഹചര്യങ്ങള്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. ഡോളറിനെതിരെ ഇടിവില്ലാതെ രൂപ പിടിച്ചുനില്‍ക്കുന്നതും സ്വര്‍ണവില ഇടിയുന്നതിന് കാരണമായി.

Post a Comment

Previous Post Next Post