നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് രണ്ടു പേർക്കു പരിക്ക്


 വടക്കാഞ്ചേരി - കുന്നംകുളം സംസ്ഥാനപാതയിൽ എരുമപ്പെട്ടി മങ്ങാട് നിയന്ത്രണം വിട്ട കാർ മരത്തിൽ ഇടിച്ച് അപകടം. ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് പരിക്ക് പറ്റി. കടങ്ങോട് സ്വദേശികളാണ് കാറിൽ സഞ്ചരിച്ചിരുന്നത്. നാലാംകല്ല് ബസ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്. വടക്കാഞ്ചേരി ഭാഗത്ത് നിന്ന് വന്നിരുന്ന കാർ നിയന്ത്രണംവിട്ട് റോഡരുകിലെ മരത്തിൽ ഇടിച്ചുനിൽക്കുകയായിരുന്നു. കടങ്ങോട് ചക്ലിയകുന്നത്ത് വീട്ടിൽ ഷൈമ (25), വയസ്സുള്ള ദിൽഷ (48) എന്നിവർ ഉൾപ്പടെ അഞ്ച് പേർക്കാണ് പരിക്ക് പറ്റിയത്. ആക്ട്സ് ആംബുലൻസിലും 108 ആംബുലൻസിലും പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല.

Post a Comment

Previous Post Next Post