കടവല്ലൂർ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. ൻ്റെ നേതൃത്വത്തിൽ ആദരം 2026 സംഘടിപ്പിച്ചു.


 കടവല്ലൂർ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. ൻ്റെ നേതൃത്വത്തിൽ ആദരം 2026 സംഘടിപ്പിച്ചു.


എസ്.എസ്.എൽ,സി, പ്ലസ് ടു വിനും മികച്ച വിജയം കരസ്ഥമാക്കിയ കുടുംബശ്രീ അംഗങ്ങളുടെ മക്കളെ ആദരിക്കൽ.

കുടുംബശ്രീയുടെ ഇവന്റ് മേനേജ്മെന്റ് & കാറ്ററിംങ്ങ് യൂണിറ്റിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് വിതരണം എന്നിവയുടെ ഉദ്ഘാടനം  കേരള ബാങ്ക് ഡറക്ടർ ബോർഡ് അംഗം എം.ബാലാജി നിർവഹിച്ചു.


 ചടങ്ങിൽ അംഗങ്ങളുടെ പലിശ സബ്‌സിഡി, സംരംഭലോൺ. കുടുംബശ്രീ ഇൻഷൂറൻസ് ഡത്ത് ക്ലെയിം എന്നിവയുടെ വിതരണ ഉദ്ഘാടനം  പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുധർമ്മൻ നിർവഹിച്ചു.


 സി.ഡി. എസ് ചെയർപേഴ്സൺ ശ്രീജ വേലായുധൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു ടീച്ചർ,ക്ഷേമകാര്യ ചെയർമാൻ പ്രഭാത് മുല്ലപ്പിള്ളി, ആരോഗ്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന, ബ്ലോക്ക് മെമ്പർമാരായ പ്രജിത്ത്, റംഷിയ,വാർഡ് മെമ്പർമാരായ റസാഖ് അഫ്‌സൽ, രേഷ്‌മ, രജിത, ഫസീല എന്നിവർ സംസാരിച്ചു. 


അക്കൗണ്ടന്റ് മഞ്ജുള സ്വാഗതവും  വൈസ് ചെയർപേഴ്‌സൺ ശ്രീതി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post