ചങ്ങരംകുളം മൂക്കുതലയില്‍ ബേക്കറി ജീവനക്കാരനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി


 ചങ്ങരംകുളം:മൂക്കുതലയില്‍ ബേക്കറി ജീവനക്കാരനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി.എരമംഗലം എരമംഗലത്ത് താമസിച്ചിരുന്ന തൊട്ടിലവളപ്പില്‍ ഹരിദാസന്‍(46) ആണ് മരിച്ചത്.മൂക്കുതല വാരിയര്‍ മൂലയില്‍ പ്രവര്‍ത്തിക്കുന്ന മിച്ചൂസ് ബേക്കറിയില്‍ ജീവനക്കാരനായിരുന്ന  ഹരിദാസന്‍ ബേക്കറിക്ക് പുറകിലെ മുറിയിലാണ് താമസിച്ചിരുന്നത്.കട തുറക്കാന്‍ വൈകിയതോടെ കാലത്ത് മറ്റു ജീവനക്കാര്‍ താമസിച്ചിരുന്ന മുറിയില്‍ ചെന്ന് നോക്കിയപ്പോഴാണ് ഹരിദാസനെ മരിച്ച നിലയില്‍ കണ്ടത്.ചങ്ങരംകുളം എസ്ഐ നസിയ എം സാഹിബിന്റെ നേതൃത്വത്തില്‍ പോലീസ് എത്തി.നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും

Post a Comment

Previous Post Next Post