കുന്നംകുളത്ത് ട്രാഫിക്ക് അഡ്വൈസറി യോഗം ചേര്‍ന്നു.


 നഗരത്തിലെ ഗതാഗതപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനും ട്രാഫിക് പരിഷ്കാരങ്ങൾ ഊർജ്ജിതമാക്കുന്നതിനുമായി കുന്നംകുളം നഗരസഭ ട്രാഫിക് അഡ്വൈസറി കമ്മിറ്റി യോഗം ചേർന്നു. നഗരസഭ ചെയർപേഴ്സൺ സൗമ്യ അനിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, നഗരത്തിൽ നിലവിലുള്ള ട്രാഫിക് നിയന്ത്രണങ്ങൾ കൂടുതൽ കർശനമായി നടപ്പിലാക്കാൻ തീരുമാനിച്ചു.

നഗരത്തിലെ യാത്രാക്ലേശം കുറയ്ക്കുന്നതിനും കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി യോഗത്തിൽ എടുത്ത പ്രധാന തീരുമാനങ്ങൾ ഇനി പറയുന്നവയാണ്:


ബസുകൾക്ക് കർശന നിർദ്ദേശം: രാവിലെ 7 മണി മുതൽ വൈകീട്ട് 7 മണി വരെ എല്ലാ ബസുകളും നിർബന്ധമായും പുതിയ ബസ് സ്റ്റാൻഡിൽ കയറി മാത്രമേ സർവീസ് നടത്താവൂ. പഴയ ബസ് സ്റ്റാൻഡിന് മുന്നിൽ ബസുകൾ നിർത്തുന്നതിന് സമയക്രമം നിശ്ചയിച്ച് നിയന്ത്രണം ഏർപ്പെടുത്തും. നഗരത്തിലെ അനധികൃത പാർക്കിങ് പൂർണ്ണമായും ഇല്ലാതാക്കും. നിശ്ചിത സ്റ്റാൻഡുകൾക്ക് പുറമെയുള്ള അനധികൃത ഓട്ടോ പാർക്കിങ്ങിനെതിരെ കർശന നിയമനടപടികൾ സ്വീകരിക്കും.

നോ-വെൻഡിങ് സോൺ (റെഡ് സോൺ): നഗരസഭ മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള 'റെഡ് സോൺ' മേഖലകളിൽ യാതൊരു കാരണവശാലും തെരുവുകച്ചവടം അനുവദിക്കില്ല.

: ഗതാഗതം സുഗമമാക്കുന്നതിനായി മുൻസിപ്പൽ ഓഫീസിനും താലൂക്ക് ആശുപത്രിക്കും ഇടയിലുള്ള റോഡിൽ ഡിവൈഡറുകൾ സ്ഥാപിക്കും.

 നഗരസഭ കോണ്‍ഫറന്‍സ് ഹാളിൽ നടന്ന യോഗത്തിൽ നഗരസഭ വൈസ് ചെയർമാൻ പി.ജി. ജയപ്രകാശ്, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാർ, കൗൺസിലർമാർ, വിവിധ വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു.

കൂടാതെ വ്യാപാരി–വ്യവസായികൾ, ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾ, ബസ് ഓണേഴ്സ് പ്രതിനിധികൾ, ബസ് തൊഴിലാളികൾ, സംയുക്ത ഓട്ടോ തൊഴിലാളി യൂണിയൻ പ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവരും തങ്ങളുടെ നിർദ്ദേശങ്ങൾ സമർപ്പിച്ചു. നഗരത്തെ കൂടുതൽ ജനസൗഹൃദമാക്കാൻ എല്ലാ വിഭാഗം ജനങ്ങളും ട്രാഫിക് പരിഷ്കരണങ്ങളോട് സഹകരിക്കണമെന്ന് ചെയർപേഴ്സൺ അഭ്യർത്ഥിച്ചു.

Post a Comment

Previous Post Next Post