ഗുരുവായൂരിലെ ആനകള്‍ക്കായുള്ള സുഖചികിത്സ നാളെ തുടങ്ങും


 തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വം ആനകള്‍ക്കായി നടത്തി വരുന്ന വാര്‍ഷിക സുഖചികിത്സ നാളെ (ജൂലായ് ഒന്നിന്) ആരംഭിക്കും. സുഖചികില്‍സയുടെ ഉദ്ഘാടനം ഉച്ച കഴിഞ്ഞ് 3മണിക്ക് റവന്യൂ സെക്രട്ടറി എം ജി രാജമാണിക്കം നിര്‍വ്വഹിക്കും.9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചിട്ടുണ്ട്. 3150 കിലോ അരി, 1050കിലോ ചെറുപയര്‍, 1050 കിലോ റാഗി, 105 കിലോ അഷ്ട ചൂര്‍ണ്ണം, 262 കിലോ ച്യവനപ്രാശം, മഞ്ഞള്‍പ്പൊടി, ഷാര്‍ക്ക ഫറോള്‍, അയേണ്‍ ടോണിക്ക്, ധാതുലവണങ്ങള്‍ തുടങ്ങിയവയാണ് സുഖചികില്‍സയ്ക്ക് ഉപയോഗിക്കുന്നത്.9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചിട്ടുണ്ട്. 3150 കിലോ അരി, 1050കിലോ ചെറുപയര്‍, 1050 കിലോ റാഗി, 105 കിലോ അഷ്ട ചൂര്‍ണ്ണം, 262 കിലോ ച്യവനപ്രാശം, മഞ്ഞള്‍പ്പൊടി, ഷാര്‍ക്ക ഫറോള്‍, അയേണ്‍ ടോണിക്ക്, ധാതുലവണങ്ങള്‍ തുടങ്ങിയവയാണ് സുഖചികില്‍സയ്ക്ക് ഉപയോഗിക്കുന്നത്.

Post a Comment

Previous Post Next Post