തിരൂർ: തിരൂർ മാർക്കറ്റിൽ തിരക്കിനിടെ നഷ്ടപ്പെട്ട മൊബൈൽ ഫോൺ കണ്ടെത്തി ഉടമയ്ക്ക് തിരികെ നൽകി തിരൂർ പോലീസ് മാതൃകയായി. എടരിക്കോട് പൊട്ടിപ്പാറ സ്വദേശിനിയായ ഒരു വീട്ടമ്മയുടെ ഫോണാണ് മാർക്കറ്റിൽ വച്ച് നഷ്ടമായത്.
ഫോൺ ഗൾഫ് മാർക്കറ്റിലെ ഒരു കടയുടമയ്ക്ക് ലഭിക്കുകയും അദ്ദേഹം ഉടൻ തന്നെ അത് പോലീസിനെ ഏൽപ്പിക്കുകയും ചെയ്തു. തുടർന്ന് തിരൂർ പോലീസ് അന്വേഷണം നടത്തി ഫോണിന്റെ ഉടമയെ കണ്ടെത്തി.
ഗൾഫ് മാർക്കറ്റിലെ കടയുടമയിൽ നിന്ന് ഫോൺ ഏറ്റുവാങ്ങി അന്വേഷണം നടത്തിയ തിരൂർ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ നസീർ തിരൂർക്കാട് ഫോൺ ഉടമയ്ക്ക് കൈമാറി. നഷ്ടപ്പെട്ട ഫോൺ തിരിച്ചുകിട്ടിയതിൽ സന്തോഷം പ്രകടിപ്പിച്ച വീട്ടമ്മ പോലീസിനും ഫോൺ കണ്ടെത്തി ഏൽപ്പിച്ച കടയുടമയ്ക്കും നന്ദി അറിയിച്ചു.



