കടവല്ലൂർ: ജി.എച്ച്.എസ്.എസ്. കടവല്ലൂരിൽ വിജയോത്സവവും, നവീകരിച്ച പ്രവേശന കവാടത്തിന്റെയും, ജില്ലാ പഞ്ചായത്ത് അനുവദിച്ച അഡോളസെന്റ് കൗൺസലിങ്ങ് റൂമിന്റെയും ഉദ്ഘാടനം തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് നിർവ്വഹിച്ചു. കടവല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ധർമ്മൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
തൃശൂർ ജില്ലാ പഞ്ചായത്തംഗം പ്രശാന്തൻ മാഷും, മുൻ ജില്ലാ പഞ്ചായത്തംഗം പത്മ വേണുഗോപാലും ചടങ്ങിൽ വിശിഷ്ട സാന്നിധ്യമായി. കടവല്ലൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന അഷ്റഫ്, വാർഡ് മെമ്പർ ബിന്ദു എ.പി., ശതോത്തര രജത ജൂബിലി കമ്മിറ്റി കൺവീനർ രാമചന്ദ്രൻ ടി., പി.ടി.എ പ്രസിഡന്റ് വി.കെ. മോഹനൻ, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് കെ.എൻ. സുരേഷ്, മുൻ പ്രിൻസിപ്പാൾ വൃന്ദ കെ.വി., എം.പി.ടി.എ പ്രസിഡന്റ് ജസീല, എം.ബി. ശ്രീകല, ടി.പി. നസീറ, രജനി പി.കെ., ആലീസ് സി.എം. തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
സ്കൂൾ ഹെഡ്മിസ്ട്രസ് ബിന്ദു ബാബു നന്ദി രേഖപ്പെടുത്തി. തുടർന്ന് വിജയികളായ കുട്ടികൾക്ക് സ്കൂളിന്റെ വകയായുള്ള സമ്മാനങ്ങളും, വിവിധ എൻഡോവ്മെന്റുകളും, പൂർവ്വ വിദ്യാർത്ഥികൾ സ്പോൺസർ ചെയ്ത പുരസ്കാരങ്ങളും വിതരണം ചെയ്തു.



