"ഓപ്പറേഷൻ തൂഫാൻ ";ആട് ഫാമിന്റെ മറവിൽ ലഹരി വില്പ‌ന; പ്രതി പൊന്നാനി പോലീസിന്റെ പിടിയിൽ

 

പൊന്നാനി:ആട് ഫാമിൻ്റെ മറവിൽ ലഹരി വില്പ‌ന നടത്തിവന്ന പ്രതി പൊന്നാനി പോലീസിന്റെ പിടിയിൽ. തവളക്കുളം കറുപ്പം വീട്ടിൽ മുഹമ്മദ് ഷാഫി എന്ന "പൊന്ത ഷാഫി(49)യെയാണ് പൊന്നാനി പോലീസ് അറസ്റ്റ് ചെയ്‌തത്.


വെളിയങ്കോട് തവളകുളത്ത് പാമ്പൻ റോഡിൽ ആട് ഫാമിൻ്റെ മറവിൽ കഞ്ചാവും എംഡിഎംഎ ഉൾപ്പടെയുള്ള ലഹരി വസ്തുക്കളും വില്‌പന നടത്തി വരികയായിരുന്നു പ്രതിയെന്ന് ഉദ്ധ്യോഗസ്ഥർ പറഞ്ഞു. പ്രതിയുടെ കയ്യിൽ നിന്ന് വില്പനക്കായി സൂക്ഷിച്ച 1.76 ഗ്രാം മാരക മയക്കു മരുന്നായ എംഡിഎംഎ യും ഉദ്ധ്യോഗസ്ഥർ പിടികൂടി.പ്രതിയിൽ നിന്നും എഴുപതിനായിരത്തോളം രൂപയും പോലീസ് കണ്ടെടുത്തു.


ഷാഫിയുടെ വീട് കേന്ദ്രീകരിച്ചു ലഹരി ഉപയോഗവും വില്‌പനയും നടക്കുന്നുണ്ടെന്നും മറ്റു പ്രദേശങ്ങളിൽ നിന്നും യുവാക്കളും സാമൂഹ്യ വിരുദ്ധരും അസമയങ്ങളിൽ ഇവിടെ എത്തുന്നുണ്ടെന്നും പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.


പോലീസ് മുൻപ് പല തവണ ഷാഫിയുടെ വീടും പരിസരവും പരിശോധിച്ചിരുന്നെങ്കിലും പ്രതി ഫാമിന്റെ ചുറ്റുമുള്ള പൊന്തക്കാടുകളിലും മാലിന്യങ്ങളിലും കായലിനോട് ചേർന്ന വീടിൻ്റെ പരിസരത്തും ലഹരി ഒളിപ്പിച്ച് വച്ച് പോലീസിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഓപ്പറേഷൻ തൂഫാൻ പ്രഖ്യാപിച്ചതോടെ ഷാഫിയെ പോലീസ് നിരന്തരം നിരീക്ഷിച്ചു വരികയായിരുന്നു. വീടിന് പരിസരത്തു വാഹനങ്ങൾ വന്നു പോകാൻ പ്രയാസം ഉള്ളതിനാലും പോലീസ് വരുന്ന വിവരം ഏജന്റുമാർ ഫോണിൽ വിളിച്ചറിയിക്കുന്നതു കൊണ്ടും ഇത്തവണ കൂടുതൽ കരുതലോടെയാണ് മഫ്റ്റിതിയിലെത്തിയ സംഘം പ്രതിയെ നിരീക്ഷണത്തിൽ നിർത്തിയത്.ശേഷം പൊന്നാനി പൊന്നാനി ഇൻസ്പെക്ടർ സതീഷ് കുമാറിൻ്റെ നിർദേശ പ്രകാരം പൊന്നാനി എസ്ഐ ആന്റോ ഫ്രാൻസിസ്,ഷിജി മോൻ, പ്രൊബേഷൻ എസ്ഐ അനന്ത ലക്ഷ്‌മി, എഎസ്ഐ വർഗീസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നാസർ, പ്രശാന്ത് കുമാർ എസ്, സിവിൽ പോലീസ് ഓഫീസർ സജിൽ എന്നിവർ അടങ്ങിയ സംഘം നടത്തിയ പരിശോധനയിലാണ് വില്‌പനക്കായി കരുതിയ 1.76 MDMA കണ്ടെടുത്തത്.പ്രതിയെ പൊന്നാനി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു‌.

Post a Comment

Previous Post Next Post