തൃശൂരിൽ ലോഡ്ജിൽ മുറിയെടുത്ത് പ്രസവിച്ച യുവതിയും കുഞ്ഞും മരിച്ചു.

 

തൃശൂർ നഗരത്തിലെ സ്വകാര്യ ലോഡ്ജിൽ യുവതിയെ പ്രസവത്തിനിടെ മരിച്ച നിലയിൽ കണ്ടെത്തി. തൃപ്രയാർ എടമുട്ടം സ്വദേശി ജ്യോതിയാണ് മരിച്ചത്. തൃശൂർ നഗരത്തിലെ വെളിയന്നൂരിലുള്ള ലോഡ്ജിൽ ആണ് സംഭവം. ഇക്കഴിഞ്ഞ 27നാണ് ഇവർ ഹോട്ടലിൽ മുറിയെടുത്തത്. ഇന്ന് മുറിയുടെ വാതിൽ തുറക്കാതെയതോടെ ഹോട്ടൽ ജീവനക്കാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി വാതിൽ ചവിട്ടി തുറന്നപ്പോഴാണ് പ്രസവത്തിനിടെ മരിച്ച നിലയിൽ യുവതിയെയും കുട്ടിയെയും കണ്ടെത്തിയത്. മുറിയെടുക്കുമ്പോൾ കൂടെ പാവറട്ടി സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവറും ഉണ്ടായിരുന്നു. ഇയാളെ ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Post a Comment

Previous Post Next Post