No title

എടപ്പാൾ: ഗുരുശ്രേഷ്ഠരുടെ ആത്മീയ പാരമ്പര്യം സമൂഹത്തെ നേർവഴിയിലേക്ക് നയിക്കുന്ന വഴിവെളിച്ചമാണെന്ന് സമസ്ത കേന്ദ്ര മുശാവറ അംഗം ശൈഖുനാ ചെറുവല്ലൂർ ഇസ്മാഈൽ മുസ്‌ലിയാരുടെ ശിഷ്യസംഗമം അഭിപ്രായപ്പെട്ടു.

ഗുരുവായ ശൈഖ് മമ്മിക്കുട്ടി ഹസ്രത്തിന്റെ ആണ്ടിനോടനുബന്ധിച്ച് കുമരനല്ലൂർ ന്യൂ ലൈറ്റ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ശിഷ്യസംഗമത്തിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ശിഷ്യരും കുടുംബാംഗങ്ങളും പങ്കെടുത്തു. നാല് പതിറ്റാണ്ടിലേറെയായി ചെറുവല്ലൂരിലും തുടർന്ന് ഇരുപത് വർഷമായി എടപ്പാൾ ദാറുൽ ഹിദായ ദഅവ കോളജിലും സേവനം അനുഷ്ഠിച്ചുവരുന്ന ഇസ്മാഈൽ മുസ്‌ലിയാരുടെ നേതൃത്വത്തിലാണ് സംഗമം നടന്നത്.



 പടിഞ്ഞാറങ്ങാടി അറക്കൽ മഖാം സിയാറത്തിന് കാവനൂർ ബീരാൻകുട്ടി മുസ്‌ലിയാർ നേതൃത്വം നൽകി. തുടർന്ന് നടന്ന സംഗമം അദ്ദേഹം ഉദ്ഘാടനം ചെയ്തു. പൂർവവിദ്യാർഥി സംഘടന പ്രസിഡന്റ് നെയ്യൂർ പി. മൊയ്തീൻ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. ഇ.വി. അബ്ദുർറഹ്മാൻ അനുസ്മരണ പ്രഭാഷണവും സൈനുൽ ആബിദ് ഹുദവി മുഖ്യപ്രഭാഷണവും നടത്തി.


ടി.ടി. അബ്ദുല്ലക്കുട്ടി മുസ്‌ലിയാർ, ബശീർ ഫൈസി ആനക്കര, കക്കിടിപ്പുറം സ്വാലിഹ് മുസ്‌ലിയാർ, അബ്ദുല്ലക്കുട്ടി അൽ ഖാസിമി, വാരിയത്ത് മുഹമ്മദലി, കബീർ അഹ്സനി, സി. മുഹമ്മദ് ഫൈസി, ഇ.വി. സുലൈമാൻ മുസ്‌ലിയാർ (ഒമാൻ), ചെറുവല്ലൂർ മഹല്ല് പ്രസിഡന്റ് ഹുസൈൻ, കുമരനല്ലൂർ മഹല്ല് ജനറൽ സെക്രട്ടറി മുഹമ്മദ് കുട്ടി സാഹിബ് എന്നിവർ സംസാരിച്ചു.


ദശാബ്ദങ്ങളായി ദർസ് രംഗത്ത് ശ്രദ്ധേയ സേവനം അനുഷ്ഠിച്ചുവരുന്ന ശിഷ്യരായ മതപണ്ഡിതന്മാരെ ചടങ്ങിൽ ആദരിച്ചു. 


പൂർവവിദ്യാർഥി കൂട്ടായ്മ ജനറൽ സെക്രട്ടറി ഇസ്മാഈൽ ബാഖവി ഒതളൂർ സ്വാഗതവും ഇ.വി. സ്വഫ്‌വാൻ നദ്‌വി നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post