തൃശ്ശൂരിൽ അതീവ സുരക്ഷ മേഖലകളിൽ സംശയാസ്പദമായി ഡ്രോൺ പറത്തി.


 തൃശ്ശൂരിൽ അതീവ സുരക്ഷ മേഖലകളിൽ സംശയാസ്പദമായി ഡ്രോൺ പറത്തി.നഗരത്തിൻ്റെ അതീവ സുരക്ഷിത മേഖലകളിലാണ് ഡ്രോൺ പറത്തിയത്. വിയ്യൂർ സെൻട്രൽ ജയിൽ, ഫയർഫോഴ്‌സ് അക്കാദമി, എൻജിനീയറിങ് കോളേജ്, ചെമ്പൂക്കാവ് എന്നിവിടങ്ങളിലാണ് പുലർച്ചെ ഡ്രോൺ പറന്നത്.


പുലർച്ചെ 12 മുതൽ മൂന്നു മണിക്കൂർ നേരം ഡ്രോൺ പറത്തി എന്നാണ് വിവരങ്ങൾ. ഏകദേശം 60 മീറ്റർ ഉയരത്തിൽ വരെ ഡ്രോൺ പറത്തിയതെന്ന് വിലയിരുത്തൽ. വിയ്യൂർ പോലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post