തൃശ്ശൂരിൽ വൻ ലഹരിവേട്ട; 12.9 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ


 തൃശ്ശൂർ: എക്സൈസ് വകുപ്പിന്റെ 'ഓപ്പറേഷൻ തണ്ടർ' പരിശോധനയിൽ 12.9 കിലോഗ്രാം കഞ്ചാവുമായി രണ്ട് ഒഡിഷ സ്വദേശികൾ അറസ്റ്റിൽ.

ഇന്ന്  ഉച്ചയ്ക്ക് 12.50-ഓടെ തൃശ്ശൂർ താലൂക്കിലെ വഞ്ചിക്കുളം ഗുഡ്‌സ് ഷെഡ് കെട്ടിടത്തിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഒഡീഷ സ്വദേശികളായ ശാന്ത ഹരിജൻ (24), നിരാകർ നാഗ് (25), എന്നിവരാണ് പിടിയിലായത്. പ്രതികളിൽ നിന്ന് 12.9 കിലോഗ്രാം കഞ്ചാവ് എക്സൈസ് സംഘം പിടിച്ചെടുത്തു. 

Post a Comment

Previous Post Next Post