തൃത്താല ജി എം ആര്‍ സില്‍ (പെണ്‍) ദിവസ വേതനാടിസ്ഥാനത്തില്‍ ആയയെ നിയമിക്കുന്നതിന് ജൂലൈ 13ന് രാവിലെ 11ന് അഭിമുഖം നടത്തും. സ്ത്രീകള്‍ മാത്രമാണ് അവസരം. മുന്‍പരിചയമുള്ളവര്‍ക്കും, എസ് സി വിഭാഗത്തിനും മുന്‍ഗണന ലഭിക്കും.
ഡോക്ടര്‍ നിയമനം: അഭിമുഖം 13ന്
ജില്ലയില്‍ ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലെ ഡോക്ടര്‍മാരുടെ ഒഴിവുകള്‍ താല്‍ക്കാലികമായി നികത്തുന്നതിന് ജൂലൈ 13ന് രാവിലെ 11ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ അഭിമുഖം നടക്കും. യോഗ്യരായവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505264, 2505189.
താല്‍ക്കാലിക നിയമനം
മുട്ടികുളങ്ങര ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ (ബോയ്സ്) താമസിക്കുന്ന കുട്ടികള്‍ക്ക് മ്യൂസിക്, മിമിക്രി പരിശീലകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ജൂലൈ 24ന് രാവിലെ 10ലേക്ക് മാറ്റിയതായി സൂപ്രണ്ട് അറിയിച്ചു. കരാര്‍ അടിസ്ഥാനത്തിലാകും നിയമനം. കെ എ പി സെക്കന്‍ഡ് ബറ്റാലിയന് സമീപമുള്ള ചില്‍ഡ്രന്‍സ് ഹോമില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നവര്‍ ബന്ധപ്പെട്ട വിഷയങ്ങളില്‍ നേടിയ യോഗ്യത സര്‍ട്ടിഫിക്കറ്റും പകര്‍പ്പും കരുതണം. ഫോണ്‍: 0491 2556494.
സപ്പോര്‍ട്ടിങ് എഞ്ചിനീയര്‍ നിയമനം
പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന ഇ ഗ്രാന്റ്സ് മുഖേനയുള്ള ആനുകൂല്യവിതരണം നടത്തുന്നതിന് പട്ടികജാതി വിഭാഗക്കാരില്‍ നിന്നും സപ്പോര്‍ട്ടിങ് എഞ്ചിനീയറിങ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍ക്കാലിക അടിസ്ഥാനത്തിലാണ് നിയമനം. പ്രതിമാസ ഓണറേറിയം 22,290 രൂപ. യോഗ്യത: ബി ടെക് (കമ്പ്യൂട്ടര്‍ സയന്‍സ്/ ഐ ടി)/ എം സി എ/ എം എസ് സി ഐ ടി/ എം എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്. പ്രായപരിധി 35 വയസ്. അവസാന തീയതി ജൂലൈ 21. ഫോണ്‍: 0491 2505005.


