റെയിൽവേ;ബംഗ്ളൂരു-എറണാകുളം വന്ദേഭാരത് ട്രയിനിൽ 16 കോച്ചുകളാക്കി


 തിരുവനന്തപുരം: ബംഗളുരു-എറണാകുളം വന്ദേഭാരതിന് 16 കോച്ചുകളുള്ള പുതിയ ടെയിൻ അനുവദിച്ച് റെയിൽവേ ബോർഡ്. അടുത്തയാഴ്‌ച സർ വീസ് ആരംഭിക്കും.

ഇപ്പോൾ എട്ട് കോച്ചുകളുള്ള ട്രെയിനാണ് സർവീസ് നടത്തുന്നത്. ഇതു പിൻവലിച്ചിട്ടാണ് പുതിയ ട്രെയിൻ അനുവദിച്ചത്. കോച്ചുകൾ കൂട്ടാനുള്ള തീരുമാ നം ഓണാവധിക്കു നാട്ടിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന വർക്ക്ഉപകാരപ്പെടും. സീറ്റുകളുടെ എണ്ണം 530-ൽ നിന്ന് 1128 ആകും. 


അടുത്ത മാസം 21, 22 തീയതികളിൽ ബംഗളുരുവിൽ നിന്ന് എറണാകുളത്തേക്കു ചെയർകാർ വെയ്റ്റ് ലിസ്‌റ്റ് നൂറിനു മുകളിലാണ്.

അടുത്ത മാസം 29 മുതൽ 31വരെ ബംഗളുരുവിലേക്കും കൺഫേം ടിക്കറ്റ് ലഭ്യമല്ല. കോച്ചുകൾ കൂട്ടുന്നതോടെ കൂടുതൽ പേർക്കു യാത്ര ചെയ്യാൻ കഴിയും

പുതിയ എറണാകുളം- തിരുവനന്തപുരം വന്ദേഭാരത് അനുവദിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി.സംസ്‌ഥാന നേത്യത്വം കത്ത് നൽകിയെങ്കിലും ചെറിയദൂരമായതിനാൽ ഓടിക്കാൻ കഴിയില്ലെന്ന നിലപാടിലാണു റെയിൽവേ. എറണാകുളം- തിരുവനന്തപുരം സർവീസ് നടത്തിയാൽ ട്രെയിൻ മണിക്കൂറുകളോളം തിരുവനന്തപുരത്തു വെറുതേ നിർത്തിയിടണമെന്ന കാരണത്താലാണ് റെയിൽവേഎതിർക്കുന്നത്. എന്നാൽ, മറ്റു പല സോണുകളിലും ദീർഘദൂര സർവീസുകളുമായി ബന്ധിപ്പിച്ച്

 ഹ്രസ്വദൂര വന്ദേഭാരത് സർവീസുകൾ നടത്തുന്നുണ്ട്. ഇങ്ങനെ ചെയ്താൽ എറണാകുളം-തിരുവനന്തപുരം, തിരുവനന്തപുരം- ചെന്നൈ സർവീസുകൾ നടത്താൻ കഴിയും.


രാവിലെ എറണാകുളത്തു നിന്നു പുറപ്പെട്ട് 10 മണിയോടെ തിരുവനന്തപുരത്ത് എത്തുന്ന ട്രെയിൻ 11-ന് പുറപ്പെട്ട് നാഗർകോവിൽ, മധുര, തിരുച്ചിറപ്പള്ളി വഴി വൈകിട്ട് എഴിന് ചെന്നൈയിലെത്തിക്കാൻ കഴിയും.


രണ്ടാമത്തെ റേക്ക് രാവിലെ 8-ന് ചെന്നൈയിൽനിന്നു പുറപ്പെട്ട് വൈകിട്ട് 7-ന് തിരുവനന്തപുരത്തും രാത്രി 10-ന് എറണാകുളത്തും എത്തുന്ന രീതിയിൽ തിരിച്ചും ഓടിക്കാൻ കഴിയുമെന്നു യാത്രക്കാരുടെ സംഘടനകൾ പറയുന്നു.

Post a Comment

Previous Post Next Post