ഫിഫ ലോകകപ്പ് 2026: കേപ്പ് വെർദെ പൊരുതി തോറ്റു; അർജന്റീന പ്രീക്വാർട്ടറിൽ


 ഫിഫ ലോകകപ്പ് 2026 ലെ ഏറ്റവും ആവേശകരമായ മത്സരത്തിൽ ലോക ചാമ്പ്യന്മാരായ അർജന്റീനയെ വിറപ്പിച്ച കേപ്പ് വെർദെ ഒടുവിൽ പൊരുതി വീണു. മിയാമിയിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് വിജയിച്ച മെസ്സിയും സംഘവും പ്രീക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടി. അറ്റ്ലാന്റയിൽ ചൊവ്വാഴ്ച നടക്കുന്ന റൗണ്ട് ഓഫ് 16 പോരാട്ടത്തിൽ അവർ ഈജിപ്തിനെ നേരിടും.


കളിയിൽ രണ്ടു തവണ പിന്നിലായി ശേഷം അർജന്റീനയെ ഞെട്ടിച്ച് തിരിച്ചുവരവ് നടത്തിയ കേപ്പ് വെർദെ മെസ്സിയെയും കൂട്ടരെയും വെള്ളം കുടിപ്പിച്ചു. ലയണൽ മെസ്സിയുടെ മാന്ത്രിക നീക്കത്തിലൂടെ ആദ്യ പകുതിയിൽ അർജന്റീനയാണ് മുന്നിലെത്തിയത്. ലിസാൻഡ്രോ മാർട്ടിനെസിന്റെ ഏരിയൽ പാസ് നിയന്ത്രണത്തിലാക്കിയ അദ്ദേഹത്തിന്റെ ഇടങ്കാലൻ ഷോട്ട് കേപ്പ് വെർദെ ഗോളി വോസിൻഹോയെ കീഴടക്കി.എന്നാൽ തോറ്റ് മടങ്ങാൻ കേപ്പ് വെർദെ ഒരുക്കമായിരുന്നില്ല. രണ്ടാം പകുതിയിൽ റയാൻ മെൻഡസിന്റെ പാസ്സ് സ്വീകരിച്ച ഡെറോയ് ഡുവാർട്ടെയുടെ ഷോട്ട് പ്രതിരോധതാരം ലൈസൻഡ്രോ മാർട്ടിനെസിനെയും ഗോളി എമി മാർട്ടിനെസിനെയും മറികടന്നു ഗോൾ വലയിലെത്തി.


എന്നാൽ എക്സ്ട്രാ ടൈമിൽ വോസിൻഹോയെ അര്ജന്റീന കീഴടക്കി. അർജന്റീന എടുത്ത കോർണർ കിക്ക് നിയന്ത്രണത്തിലാക്കാൻ കേപ്പ് വെർദെ പ്രതിരോധം പരാജയപ്പെട്ടപ്പോൾ മാർക്ക് ചെയ്യാതെ നിന്നിരുന്ന ലിസാൻഡ്രോ മാർട്ടിനെസിനു പന്ത് ഒരു മികച്ച ഷോട്ടിലൂടെ വലയിലെത്തിക്കാൻ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല

Post a Comment

Previous Post Next Post