ചാലിശ്ശേരി:ആലിക്കരയിലെ വിദ്യാർഥികൾക്ക് പ്രചോദനമാകുന്ന വിദ്യാഭ്യാസ-സാമൂഹിക സംഗമമായ വെളിച്ചം-2026 സംഘടിപ്പിച്ചു.
സാഹിത്യരംഗത്ത് ശ്രദ്ധ നേടിയ ആലിക്കര മുതൽ ആഫ്രിക്ക വരെ' എന്ന പുസ്തകത്തിന്റെ രചയിതാവ് മുഹമ്മദ് ഷെരീഫിനെ ആദരിച്ചതോടൊപ്പം എസ്.എസ്.എൽ.സി., പ്ലസ് ടു, അബാക്കസ്, എൻ.എം.എം.എസ്. പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് അനുമോദനവും കരിയർ ഗൈഡൻസ് ക്ലാസും പരിപാടിയുടെ ഭാഗമായി നടന്നു.
ആലിക്കരയിൽ നടന്ന പരിപാടി തൃത്താല എം.എൽ.എ വി.ടി. ബൽറാം ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം മുഹമ്മദ് മോനു അധ്യക്ഷത വഹിച്ചു.
കെ.പി.സി.സി. നിർവാഹക സമിതി അംഗം സി.വി. ബാലചന്ദ്രൻ മുഖ്യാതിഥിയായി
വിദ്യാർഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ് നയിച്ച വിദ്യാഭ്യാസ വിദഗ്ധൻ ഡോ. കെ. രഞ്ജിത്ത് , അഞ്ച് പതിറ്റാണ്ടോളമായി ആലിക്കരയുടെ പൊതുരംഗത്ത് കക്ഷിരാഷ്ട്രീയത്തിന് അതീതമായി സജീവ സാന്നിധ്യമായ മുൻ വാർഡ് അംഗം വി. സേതുമാധവൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
യു.ഡി.എഫ് തൃത്താല നിയോജകമണ്ഡലം ചെയർമാനും ജില്ലാ പഞ്ചായത്ത് അംഗവുമായ ടി.കെ. സുനിൽകുമാർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ഹുസൈൻ പുളിയഞ്ഞാലിൽ, ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല വീരാൻകുട്ടി, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് പ്രദീപ് ചെറുവാശ്ശേരി, സേതു ആലിക്കര, ജലീൽ നരിക്കാട്ടിൽ, കെ.വി. വിജിത്, പി.എച്ച്. ഉമ്മർ, ഷെഫീഖ് തെക്കേപീടികയിൽ എന്നിവർ സംസാരിച്ചു.


