കുന്നംകുളം പ്രസ് ക്ലബ്ബിന്റെ പ്രാദേശിക മാധ്യമ പുരസ്കാരവിതരണചടങ്ങ് 24 വെള്ളിയാഴ്ച . രാവിലെ 11 ന് കുന്നംകുളം ചേംബർ ഓഫ് കൊമേഴ്സ് ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ഒ.ജെ. ജനീഷ് ഉദ്ഘാടനം നിർവഹിക്കും.പ്രസ് ക്ലബ് പ്രസിഡന്റ് ജിജോ തരകൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ തൃശ്ശൂർ എക്സൈസ് കമ്മീഷണർ സജികുമാർ ലഹരി വിരുദ്ധ ക്യാമ്പിന്റെ ഉദ്ഘാടനവും നിർവഹിക്കും. തുടർന്ന് എക്സൈസ് പ്രിവന്റീവ് ഓഫീസർ ലത്തീഫ് വിദ്യാർഥികൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നൽകും. മാതൃഭൂമി ലേഖിക അഷേക സുധരാജ്, കണ്ണൂർ ഇരിട്ടി ഹൈവിഷൻ ചാനൽ റിപ്പോർട്ടർ ഉന്മേഷ് പായം എന്നിവർക്കാണ് പുരസ്കാരങ്ങൾ നൽകുന്നതെന്ന് പ്രസിഡന്റ് ജിജോ തരകൻ, സെക്രട്ടറി അജ്മൽ ചമ്മന്നൂർ, ട്രഷറർ പി.എസ്. ടോണി എന്നിവർ അറിയിച്ചു.
കുന്നംകുളം പ്രസ് ക്ലബ്ബിന്റെ പ്രാദേശിക മാധ്യമ പുരസ്കാര വിതരണം 24-ന്
byWELL NEWS
•
0


