ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് ആൻ്റ് സെന്റ് പോൾസ് പള്ളിയുടെ കീഴിലുള്ള എറണാകുളത്തുള്ള ചാലിശ്ശേരി കുടുംബ യൂണിറ്റിൽ തുടർച്ചയായി 25 വർഷം (2001–2026) സെക്രട്ടറി പദവി വഹിച്ച് മാതൃകാപരമായ സേവനം അനുഷ്ഠിച്ച പി.കെ. ശാമുവിനെ ആദരിച്ചു.
കുടുംബ യൂണിറ്റിന്റെ സിൽവർ ജൂബിലി ആഘോഷമായ സാന്ത്വനസ്പർശം 2026ന്റെ ഭാഗമായി നടന്ന ചടങ്ങിൽ തൃശ്ശൂർ ഭദ്രാസനാധിപൻ കുര്യാക്കോസ് മോർ ക്ലീമീസ് മെത്രാപ്പോലീത്ത പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു.
സഭയിൽ കുടുംബ യൂണിറ്റുകളിൽ കാൽ നൂറ്റാണ്ടുകാലം ഒരേ ഉത്തരവാദിത്വത്തിൽ തുടർച്ചയായി സേവനമനുഷ്ഠിക്കുക എന്നത് അപൂർവ നേട്ടമാണെന്നും, കൃത്യനിഷ്ഠയും ആത്മാർഥമായ പ്രവർത്തനശൈലിയും സഭയോടുള്ള സമർപ്പണവുമാണ് പി.കെ. ശാമുവിനെ ഈ അംഗീകാരത്തിന് അർഹനാക്കിയതെന്ന് മെത്രാപ്പോലീത്ത
പറഞ്ഞു
കഴിഞ്ഞ 25 വർഷത്തിനിടെ ഒരു യോഗത്തിൽ പോലും മുടങ്ങിയിട്ടില്ലഎന്നത് സഭയുടെ ചരിത്രങ്ങളിൽ അപൂർവ്വങ്ങളിൽ അപൂർവ്വമായതാണ്
ചടങ്ങിൽ വികാരി ഫാ. അബ്രഹാം യാക്കോബ് പൂവ്വത്തുമണ്ണിൽ, ഫാ. ഡിൽജോ ഏലിയാസ് കൂരൻ, കൊച്ചി മുൻ ഡി.സി.പി ഷാജു വർഗീസ്, യൂണിറ്റ് വൈസ് പ്രസിഡന്റ് പി.കെ. ജിജു, ട്രഷറർ എ.ഐ. ഡേവീസ്, യൂത്ത് അസോസിയേഷൻ വൈസ് പ്രസിഡന്റ് ജിസ് ജോസ് എന്നിവർ സംസാരിച്ചു.



