പെരിങ്ങോട് ഹൈസ്കൂൾ 77- 78 എസ് എസ് എൽ സി ബാച്ച് 49 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരു ക്ലാസ് മുറിയുടെ സ്നേഹത്തിലേക്കുള്ള സുവർണ ജൂബിലി ആഘോഷത്തിന് ഒരുങ്ങി
പെരിങ്ങോട് ഹയർസെക്കൻഡറി സ്കൂളിലെ 1977-78 എസ്.എസ്.എൽ.സി ബാച്ചിലെ സഹപാഠികൾ 49 വർഷങ്ങൾക്ക് ശേഷം കോതച്ചിറയിൽ വീണ്ടും ഒത്തുചേർന്നപ്പോൾ, അത് ഒരു സാധാരണ സംഗമമല്ലായിരുന്നു; ഓർമ്മകളിലേക്കുള്ള ഹൃദയസ്പർശിയായ ഒരുമടക്കയാത്രയായി
ഒരുകാലത്ത് ഒരേ ബെഞ്ചിലിരുന്ന് പഠിച്ചവരും, ഒരുമിച്ച് കളിച്ചും ചിരിച്ചും വളർന്നവരും വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം കണ്ടുമുട്ടിയപ്പോൾ, ജീവിതസാഹചര്യങ്ങളും മറന്ന് അവർ വീണ്ടും കൗമാരക്കാരായി. അധ്യാപകരെയും ക്ലാസ് മുറിയെയും സ്കൂൾമുറ്റത്തെയും കുറിച്ചുള്ളഓർമ്മകൾ പങ്കുവെച്ചും പഴയ സൗഹൃദങ്ങൾക്ക് പുതുജീവൻ നൽകിയും ദിവസം മുഴുവൻ അവർ സന്തോഷം പങ്കിട്ടു.
സംഗമം പഴയ ഓർമ്മകൾ പുതുക്കുന്നതിൽ മാത്രം ഒതുങ്ങിയില്ല. അടുത്ത വർഷം ബാച്ചിന്റെ 50-ാം വാർഷിക സുവർണ ജൂബിലി വിപുലമായി ആഘോഷിക്കാനും, കൂടുതൽ സഹപാഠികളെ കണ്ടെത്തി പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചു
എം. മണികണ്ഠൻ, ഡോ ഇ.എൻ. ഉണ്ണികൃഷ്ണൻ, സി.മൂസ പെരിങ്ങോട്, സി.എം. ജനാർദ്ദനൻ, കെ.വി. നിർമ്മല, കെ. പുഷ്പ, ഇ. അബുബക്കർ, ടി. വിദ്യാധരൻ, ശിവരാമൻ ആമക്കാവ്, വി.പി. കേശവൻ, കെ.വി. രാമചന്ദ്രൻ, ഒ. അച്ചുണ്ണി, പി. ഉണ്ണികൃഷ്ണൻ എന്നിവർ സംഗമത്തിന് നേതൃത്വം നൽകി.


